ചെറുപ്പത്തിൽ തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് പ്രത്യേകിച്ച് അകാലനര. എന്തുകൊണ്ടാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ വേഗത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്? അകാലനര ചെറുപ്പക്കാരെ ബാധിക്കുന്നത് എന്തുകൊണ്ടാണ് ? പരിഹാരം എന്താണ്?
അകാലനരയ്ക്ക് പിന്നില്‍ .
ഇക്കാലത്ത് 20 കളിലും 30 കളിലുമുള്ളവര്‍ അകാലനരയെക്കുറിച്ചുളള ആശങ്കകള്‍ നേരിടുന്നവരാണ്.അകാല നരയുടെ കാരണങ്ങളില്‍ 30 ശതമാനവും ജനിതകമോ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദംമൂലമോ, അള്‍ട്രാവൈലറ്റ് വികിരണം പോലെയുളള പാരിസ്ഥിതിക ഘടകങ്ങളോ ആണ്. പോഷകാഹാരക്കുറവ്, വിറ്റിലിഗോ, അലോപ്പീസിയ ഏരിയറ്റ, തൈറോയിഡ് തകരാറുകള്‍ തുടങ്ങിയ രോഗാവസ്ഥയും അകാല നരയിലേക്ക് നയിച്ചേക്കാം.
അകാലനര എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വിട്ടുമാറാത്ത സമ്മര്‍ദ്ദം- ജീവിതശൈലി ഒരു പരിധിവരെ അകാല നരയ്ക്ക് കാരണമാകാറുണ്ട്. പഠനത്തിലെ ടെന്‍ഷനും, ഓഫീസിലെ ടെന്‍ഷനും ഒപ്പം ഉറക്കക്കുറവും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം നോറെപിനെഫ്രിന്‍ റിലീസിന് കാരണമാകുകയും മെലാനില്‍ ഉത്പാദനം കുറച്ച് മുടി നരയ്ക്കാനിടയാക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം മൂലമുളള ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുടിവളര്‍ച്ചയെയും മുടിയുടെ നിറത്തെയും ബാധിക്കും.
സമ്മര്‍ദ്ദം കുറച്ചാല്‍ നരച്ചമുടിയ്ക്ക് മാറ്റമുണ്ടാവുമോ?
സമ്മര്‍ദ്ദംകുറച്ചാല്‍ നരച്ച മുടിക്ക് മാറ്റമുണ്ടാവില്ല. പകരം കൂടുതല്‍ നരയുണ്ടാകുന്നത് തടയാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. യോഗ, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.