Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralകഠിനംകുളം കൊലകേസ് ; ജോൺസൻ്റെ മൊഴി , ആതിരയെ കുത്തിയത് ശാരീരിക ബന്ധത്തിന് ശേഷം

കഠിനംകുളം കൊലകേസ് ; ജോൺസൻ്റെ മൊഴി , ആതിരയെ കുത്തിയത് ശാരീരിക ബന്ധത്തിന് ശേഷം

Online Vartha
Online Vartha
Online Vartha

കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്. ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കയ്യിൽ കരുതുന്ന കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളിൽ സൂക്ഷിച്ചു.

പിന്നീട് ഇവർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിലായിരുന്നു മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി വലിച്ചത്. പിന്നീട് ജോൺസൺ ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ധരിച്ചു. അതിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും രക്ഷപ്പെട്ടു.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!