തിരുവനന്തപുരം: കളിയിക്കാവിളയിൽ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടു വിട്ടത് താനും സുനിലുമാണെന്ന് പ്രദീപ് ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലെയിഡ് മറ്റൊരു ഷോപ്പിൽ നിന്നും വരുത്തിക്കൊടുത്തതാണെന്നും പ്രദീപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.