Monday, January 26, 2026
Online Vartha
HomeUncategorizedകാട്ടാന കിണറ്റിൽ വീണു.

കാട്ടാന കിണറ്റിൽ വീണു.

Online Vartha
Online Vartha

കൊച്ചി: കാട്ടാന കിണറ്റിൽ വീണു. കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ആനയെ കരയ്ക്ക് കയറ്റുവാനുള്ള നടപടികൾ സ്വീകരിക്കുകയാണ്.വലിയ വലുപ്പം ഇല്ലാത്ത കിണർ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തൽ. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ‘ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ‌ആന തനിയെ കയറിപ്പോയാൽ ഒരു പക്ഷേ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആനയെ മയക്കുവെടിവെയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ‌

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!