Wednesday, October 15, 2025
Online Vartha
HomeKeralaസ്വന്തം ചിലവിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാർജ് , പരാതിയുമായി ഉപഭോക്താക്കൾ

സ്വന്തം ചിലവിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാർജ് , പരാതിയുമായി ഉപഭോക്താക്കൾ

Online Vartha
Online Vartha

തിരുവനന്തപുരം: സ്വന്തം ചിലവിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനൽ സ്ഥാപിച്ച ഉപഭോക്താക്കള്‍. കെഎസ്ഇബിയുടെ ഈ നിലപാടിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപഭോക്താക്കൾ .നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ ആറു പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.

ആദ്യം പുരപ്പുറ സോളാര്‍ പദ്ധതിയെ പ്രോത്സാഹിപ്പിച്ച കെഎസ്ഇബി ഇപ്പോള്‍ പദ്ധതി ബാധ്യതയാണെന്ന നിലപാട് എടുക്കുകയാണ്. പുനുരപയോഗ ഊര്‍ജ്ജത്തിന് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ കരട് ചട്ടങ്ങളെ സോളാര്‍ പാനൽ സ്ഥാപിച്ചവര്‍ എതിര്‍ക്കുമ്പോഴാണ് കെഎസ്ഇബി ഈ നിലപാട് എടുത്തത്.2022 വരെ കെഎസ്ഇബിയിൽ നിന്ന് വാങ്ങിയിരുന്ന വൈദ്യുതിക്ക് മാത്രമായിരുന്നു ഫിക്സഡ് ചാര്‍ജ്ജ്. ഇതിനിടെയാണ് വൈദ്യുതി നിയമവും റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് ചട്ടങ്ങളും ലംഘിച്ച് കെഎസ്ഇബി ഫിക്സഡ് ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന സോളാര്‍ പാനൽ സ്ഥാപിച്ചവര്‍ പരാതി നൽകിയത്. തങ്ങള്‍ സ്വന്തം ചെലവിൽ വച്ച സോളാര്‍ പാനലിൽ ഉത്പാദിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ്ജായി പണം ഈടാക്കുന്നുവെന്നാണ് പരാതി.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!