തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ തീപിടുത്തം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.