Saturday, August 30, 2025
Online Vartha
HomeKeralaബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് നോട്ടീസ്

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് നോട്ടീസ്

Online Vartha

തിരുവനന്തപുരം: ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ.വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു.

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക. വേടനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേടൻ വിദേശത്തേക്ക് കടന്നാൽ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!