Tuesday, December 3, 2024
Online Vartha
HomeHealthശ്വാസകോശം ആരോഗ്യം ; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

ശ്വാസകോശം ആരോഗ്യം ; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

Online Vartha
Online Vartha
Online Vartha

ചിട്ടയല്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നത് ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.

രണ്ട്

പതിവായി വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയ ശീലമാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം.

മൂന്ന്

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

നാല്

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇതിനായി വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

അഞ്ച്

പൊടിയും മറ്റ് വായു മലിനീകരണവുമുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. മലിനവായു ശ്വസിക്കാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്.

ആറ്

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടുക.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!