Thursday, October 16, 2025
Online Vartha
HomeKeralaപിരപ്പൻകോട് കുതിരകുളം മഹാദേവ ഭദ്ര കാളീ ക്ഷേത്ര ഉത്സവത്തിന് തുടക്കം.

പിരപ്പൻകോട് കുതിരകുളം മഹാദേവ ഭദ്ര കാളീ ക്ഷേത്ര ഉത്സവത്തിന് തുടക്കം.

Online Vartha
Online Vartha

വെഞ്ഞാറമൂട് : പിരപ്പൻകോട് കുതിരകുളം മഹാദേവ ഭദ്ര കാളീ ക്ഷേത്രത്തിലെ സപ്ത ദിന കുംഭ ചോതി ഉത്സവത്തിന് തുടക്കം. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് അംഗം ടി.നന്ദു, ബി.ജെ.പി ജില്ലാ ട്രഷറർ എം. ബാലമുരളി, ക്ഷേത്ര സെക്രട്ടറി ശ്യാം.ജി.കൃഷ്ണൻ, ട്രഷറർ ദീപു പച്ചക്കാട്, ഉത്സവകമ്മിറ്റി കൺവീനർ അഭിലാഷ് പാറപ്പെറ്റ, ക്ഷേത്ര ഭാരവാഹികളായ ഉദയകുമാർ കരിക്കകം, രജി പച്ചക്കാട് എന്നിവർ പങ്കെടുത്തു. തുടർന്ന് അനശ്വര സംസ്കാരിക വേദിയിലെ കലകാരന്മാർ അവതരിപ്പിച്ച കൈക്കൊട്ടിക്കളിയും നൃത്തോത്സവും നടന്നു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!