കർണാടക രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്കാരനിറവിൽ മലയാള ചിത്രവും ‘റോട്ടന്‍ സൊസൈറ്റി എന്ന ചിത്രത്തിനാണ് മികച്ച കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച 70 ൽ പരം അവാർഡുകൾ സ്വന്തമാക്കിയചിത്രമാണ് റോട്ടൻ സൊസൈറ്റി.ഒരു റിപ്പോർട്ടറിന്റെ മരണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതേ റിപ്പോർട്ടറിന്റെ ക്യാമറ ഒരു ഭ്രാന്തന്റെ കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമയുടെ ഉള്ളടക്കം. അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ നിന്നും മികച്ച അഭിപ്രായം ഈ സിനിമ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിൽ രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമയുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.