ഭോപ്പൽ : മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്. മായയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ ദീപക് കത്തിയാര്‍ വിവാഹം ചെയ്തത്. ഇതേത്തുടര്‍ന്ന് ഇരുവരും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. . നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ആൺ സുഹൃത്ത്
ഭോപ്പൽ : മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്. മായയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ ദീപക് കത്തിയാര്‍ വിവാഹം ചെയ്തത്. ഇതേത്തുടര്‍ന്ന് ഇരുവരും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. .