മംഗലപുരം: ഇരുചക്ര വാഹനത്തിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ ഉൾപ്പെട്ട സംഘത്തിൽ ഒരാൾ പൊലീസ് പിടിയില്‍. ആറ്റിങ്ങൽ അയിലം സ്വദേശി വിഷ്ണു ഭവനിൽ വിഷ്ണു (32) വിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാഴം വൈകിട്ട് കോരാണി പുരമ്പൻ ചാണിയിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന അംബിക (63) യുടെ 2 പവൻ സ്വർണമാലയാണ് പ്രതികൾ കവർന്നത്. വിഷ്ണു വായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കൂട്ടാളെ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.