ആരാധകരുടെ മനം കവർന്ന ഹിറ്റ് കോമ്പിനേഷനാണ് വിജയും തൃഷയും. ഇരുവരുടെയും ഡാൻസ് നമ്പറുകൾ ഇന്നും ആരാധകർക്കിടയിൽ പോപ്പുലർ ആണ്. ഇക്കഴിഞ്ഞ ദിവസം റിലീസായ വിജയ് ചിത്രം ഗോട്ടിലും കാമിയോ വേഷത്തിൽ തൃഷ എത്തിയതും വിജയ്ക്കൊപ്പം ചുവടുകൾ വെച്ചതും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. സിനിമയിലെ സര്‍പ്രൈസായിരുന്നു ‘മട്ട സോങ്ങി’ലെ തൃഷയുടെ പ്രകടനം
2004 ൽ പുറത്തിറങ്ങിയ ഈ കോമ്പിനേഷന്റെ സൂപ്പർ ഹിറ്റ് സിനിമയായ ഗില്ലിയിലെ പാട്ട് രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന നൃത്തചുവടുകളാണ് ഗോട്ടിലെ മട്ട സോങ്ങിലും ഉണ്ടായിരുന്നത്. തൃഷയുടെ വേഷം പോലും ഗില്ലിയിലെ ‘അപ്പടി പോട്’ എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മഞ്ഞ സാരിയിലായിരുന്നു സിനിമയില്‍ തൃഷ ചുവടുവെച്ചത്. തൃഷയുടെ ഈ സര്‍പ്രൈസ് ഡാൻസ് തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്. സിനിമയിലെ അണിയറരംഗങ്ങൾ പങ്കുവെച്ച തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റും ഇപ്പോൾ വൈറലാണ്.