Saturday, August 30, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടറുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; ഡോക്ടറുടെ ശബ്ദരേഖ പുറത്ത്

Online Vartha

തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ഉണ്ടായ സംഭവത്തിൽ ‘ ഡോക്ടറുടെ ശബ്ദരേഖ പുറത്ത്.കാട്ടാക്കട മലയിൻകീഴ് സ്വദേശി സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോ​ഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നു. എക്സ്റേയിൽ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

‘ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നത്.

വയറ് കുടുങ്ങിയത് അറിഞ്ഞിട്ടും ഡോ.രാജീവ് കുമാർ മറച്ചുവച്ചെന്നും സുമയ്യയുടെ ബന്ധു ആരോപിക്കുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഡോക്ടർ തന്നെ പണം നൽകിയെന്നും ബന്ധു വെളിപ്പെടുത്തി. പണം അയച്ചു നൽകിയതിന്റെ സ്ക്രീൻഷോട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രണ്ട് പ്രാവശ്യമായി 6590 രൂപ നൽകിയെന്നാണ് ബന്ധുവിന്‍റെ വെളിപ്പെടുത്തൽ. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!