തിരുവനന്തപുരം: ആര്‍എസ്എസ് പരി പാടിയില്‍ പങ്കെടുത്ത കുഫോസ് വിസി ബിജു മാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി. ആര്‍എസ്എസിന്‍റ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല,ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ കാര്യം തീരുമാനിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.
ഗവര്‍ണര്‍ വളരെ ബുദ്ധിപൂര്‍വ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്.ആര്‍എസ്എസിന്‍റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. അത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.