കഴക്കൂട്ടം: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം പള്ളിപ്പുറത്ത് തൊട്ടുംമുഖം മാധവത്തിൽ ഗിരീഷ് കുമാറിന്റെ മകൻ അഭിജിത് (16) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് 5 30ന് സുഹൃത്തുക്കൾക്കൊപ്പം പുത്തൻതോപ്പ് കടപ്പുറത്ത് എത്തിയതായിരുന്നു അഭിജിത്ത് .അഞ്ചുപേരുടെ വിദ്യാർത്ഥി സംഘമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്.ഇതിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.നബീൽ അഭിജിത്ത് എന്നിവരാണ് തിരയിൽപ്പെട്ട് കാണാതായത് ഇതിൽ നബീലിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.അഭിജിത്തിൻറെ മൃതദേഹം ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.