Tuesday, September 17, 2024
Online Vartha
HomeTechകുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം;യൂട്യൂബിൽ എന്ത് കാണുന്നു എന്ന് ഇനി മാതാപിതാക്കൾക്കും അറിയാൻ കഴിയും

കുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം;യൂട്യൂബിൽ എന്ത് കാണുന്നു എന്ന് ഇനി മാതാപിതാക്കൾക്കും അറിയാൻ കഴിയും

Online Vartha
Online Vartha
Online Vartha

ഈ കാലഘട്ടത്തിലെ കുട്ടികളുടെ കയ്യിൽ മിക്കവാറും സമയത്ത് മൊബൈൽ ഫോൺ ഉണ്ടാകും. കുട്ടിക്കാലത്ത് തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാനറിയാം, ഫേസ്ബുക്ക് ഉപയോഗിക്കാനറിയാം, യൂട്യൂബിൽ വീഡിയോകൾ കാണാനറിയാം…. അങ്ങനെ ഫോൺ കൊണ്ട് എന്തെല്ലാം സാധിക്കുമോ അതൊക്കെ കുട്ടികൾക്ക് അറിയാം. എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പലപ്പോഴും മാതാപിതാക്കൾക്ക് അത് അറിയാൻ സാധിക്കണമെന്നുമില്ല. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം തയ്യാറാക്കുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ്ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷൻ ആയെത്തുംചെറിയ കുട്ടികൾക്ക് വേണ്ട കണ്ടെന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്, എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും ‘വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. ‘ടീനേജ്’ യുവതീയുവാക്കളുമായി നിരന്തരം സംവദിക്കുന്ന നിരവധി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!