ബാഫ്റ്റാ നോമിനേഷനിൽ മുന്നേറി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’. 13 നോമിനേഷനുകളുമായാണ് ഓപ്പൺഹൈമർ മുന്നേറുന്നത്. തൊട്ടുപുറകെ 11 നോമിനേഷനുകളുമായി ‘പുവർ തിംഗ്‌സും’മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നു. ജനുവരി 18നാണ് നോമിനേഷനുകൾ ബാഫ്റ്റാ പുറത്തുവിട്ടത്. ഒമ്പത് നോമിനേഷനുകളുമായി ‘കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണും’, ‘ദ സോൺ ഓഫ് ഇൻററസ്റ്റും’ പിന്നാലെയുണ്ട്. എന്നാൽ ‘ബാർബിക്ക്’ 5 നോമിനേഷനുകൾ മാത്രമാണ് ലഭിച്ചത്.
ഡേവിഡ് ടെന്നന്റ് ആതിഥേയത്വം വഹിക്കുന്ന ബാഫ്റ്റാ ഫെബ്രുവരി 18-ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടക്കും.
സൗത്ത് ലണ്ടൻ റൊമാന്റിക് കോമഡിയായ ‘റൈ ലെയ്ൻ’, ഇതിഹാസ ചിത്രം ‘നെപ്പോളിയൻ’, ചോക്ലേറ്റിയറിന്റെ കഥയായ ‘വോങ്ക’, ‘സാൾട്ട്ബേൺ’, തുടങ്ങിയ വൈവിധ്യമാർന്ന മറ്റു ചിത്രങ്ങളും നോമിനേഷൻ പട്ടികയിലുണ്ട്.