Wednesday, October 15, 2025
Online Vartha
HomeSocial Media Trendingഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നുകളഞ്ഞു ; എറണാകുളത്തെ പെറ്റ് ആശുപത്രിക്കെതിരെ നാദിർഷ

ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നുകളഞ്ഞു ; എറണാകുളത്തെ പെറ്റ് ആശുപത്രിക്കെതിരെ നാദിർഷ

Online Vartha
Online Vartha

എറണാകുളം : വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷ ആരോപിക്കുന്നത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!