ലേഡി സൂപ്പർസ്റ്റാർ നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ നിവിന്‍റെ റോള്‍ നിര്‍മ്മാതാവിന്‍റേതാണ്. ‘ഡിയർ സ്റ്റുഡൻസ് ‘ എന്നാണ് ചിത്രത്തിന്‍റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനമായിരുന്നു ചിത്രം. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.