Thursday, February 19, 2026
Online Vartha
HomeHealthനെടുമങ്ങാട് ജില്ലാ ആശുപത്രി: അടിയന്തര നടപടി.

നെടുമങ്ങാട് ജില്ലാ ആശുപത്രി: അടിയന്തര നടപടി.

Online Vartha
Online Vartha

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്യുടെ നിര്‍ദേശപ്രകാരം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. അന്വേഷണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!