Tuesday, December 3, 2024
Online Vartha
HomeTrivandrum Ruralഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു: മന്ത്രി ജി ആർ അനിൽവേങ്കുഴി -...

ഗ്രാമ നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുന്നു: മന്ത്രി ജി ആർ അനിൽവേങ്കുഴി – തുമ്പോട് റോഡ് തുറന്നു

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട് : നഗരസഭയ്ക്ക് കീഴിലെ വേങ്കുഴി തുമ്പോട് റോഡിൻ്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. നഗര- ഗ്രാമീണ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ റോഡുകളും ആധുനികവൽക്കരിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു.

നെടുമങ്ങാട് മുൻസിപ്പൽ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും മന്ത്രി ജി. ആർ അനിലിന്റെ എംഎൽഎ ഫണ്ട് വഴി 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് പൂർത്തിയാക്കിയത്. വേങ്കുഴിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, നഗരസഭയുടെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർ ലേഖാ വിക്രമൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!