Sunday, September 8, 2024
Online Vartha
HomeTechഇൻസ്റ്റ റീൽസിന് പുത്തൻ ഫീച്ചർ, ഇനി ഒരു റീലിന് 20 പാട്ട് വരെ...

ഇൻസ്റ്റ റീൽസിന് പുത്തൻ ഫീച്ചർ, ഇനി ഒരു റീലിന് 20 പാട്ട് വരെ ഇടാം

Online Vartha
Online Vartha
Online Vartha

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചർ എത്തി. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റ പുതിയതായി അവതരിപ്പിച്ചത്. ഇതോടെ ഒന്നിലേറെ ഗാനങ്ങള്‍ ഒരൊറ്റ റീലില്‍ എഡിറ്റ് ചെയ്ത് ചേ‍‍ർത്ത് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കഴിയും. ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് ചിലപ്പോള്‍ റീല്‍സ് കാണാനാകും. അതിനാല്‍ തന്നെ റീലുകള്‍ കൂടുതല്‍ ആകർഷകമാക്കാന്‍ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചർ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഒന്നിലേറെ ഗാനങ്ങളോ സൗണ്ട് ട്രാക്കുകളോ ഒരു റീലില്‍ ആഡ് ചെയ്യാം. ഒന്നും രണ്ടുമല്ല, 20 ഓഡിയോ ട്രാക്കുകൾ വരെ ഇങ്ങനെ ഒരൊറ്റ റീലിലേക്ക് ഇൻസ്റ്റയിൽ വച്ച് എഡിറ്റ് ചെയ്ത് ചേർക്കാം എന്നതാണ് കൂടുതല്‍ കൗതുകകരം. ഈ ഓഡിയോ ട്രാക്ക് സേവ് ചെയ്ത് മറ്റുള്ള ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാൻ സാധിക്കും. റീലിന്‍റെ എഡിറ്റിംഗ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേർക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതൽ ഓഡിയോ ട്രാക്കുകൾ കൂട്ടിച്ചേ‍ർക്കാനാവുന്ന പുതിയ ഫീച്ചർ കൂടുതല്‍ എന്‍ഗേജിംഗ് കൊണ്ടുവരും എന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് പുത്തന്‍ ഓഡിയോ ഫീച്ചർ ഇന്‍സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇന്‍‌സ്റ്റ യൂസർമാർ വളരെ ആക്ടീവായതിനാലാണിത്..ഏതായാലും പുത്തന്‍ ഓഡിയോ ഫീച്ചറാണ് ഇന്‍സ്റ്റയില്‍ ഇനി തരംഗമാകാന്‍ പോകുന്നത് എന്നുറപ്പ്.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!