തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളില്‍ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്കരിച്ചത്.സ്കൂൾ നോട്ടീസ് ബോർഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും മരിലും പരിഷ്കരിച്ച മെനു പ്രദർശിപ്പിക്കും .ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി , ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉണ്ടാകും.റൈസ്നൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് ചമ്മന്തിയും നൽകണമെന്നാണ് നിർദ്ദേശം.മറ്റു ദിവസങ്ങളിൽ റാഗിയോ മറ്റു ചെറു ധാന്യങ്ങളോ ഉപയോഗിച്ചുകൊണ്ടുള്ള പായസമോ വ്യത്യസ്ത മാറുന്ന വിഭവങ്ങളോ ഉണ്ടാക്കും. കൂടാതെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും ഉൾപ്പെടുത്തും.സ്കൂളിലെ പോഷക തോട്ടത്തിൽ വിളയിച്ചെടുത്ത പപ്പായ, മുരിങ്ങയില, മത്തൻ, കുമ്പളങ്ങ, പയറുവർഗ്ഗങ്ങൾ വാഴയുടെ ഉൽപ്പന്നങ്ങളായ കായ ,കൂമ്പ് , തട , ചക്ക തുടങ്ങി നാടൻ വിഭവങ്ങളും നിലവിൽ ഉൾപ്പെടുത്തും.ഒന്നു മുതൽ 8 വരെയുള്ള സ്കൂളുകളിൽ ആയിരിക്കും ഉച്ചഭക്ഷണത്തിന് അർഹരാവുക.






