Wednesday, October 15, 2025
Online Vartha
HomeMoviesഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം "പാബ്ലോ പാർട്ടി" : ടൈറ്റിൽ പോസ്റ്റർ റിലീസ്...

ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം “പാബ്ലോ പാർട്ടി” : ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Online Vartha
Online Vartha

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.

പാബ്ലോ പാർട്ടിയിലെ മുഖ്യ കഥാപാത്രങ്ങളെ മുകേഷ്, സിദ്ദിഖ് ,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവർ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : നിഖിൽ എസ് പ്രവീൺ, ചിത്ര സംയോജനം : കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ് , സൗണ്ട് ഡിസൈനിംഗ് : എം ആർ രാധാകൃഷ്ണൻ, ആർട്ട് : സാബു റാം, പ്രോജക്ട് ഡിസൈൻ : സഞ്ജയ് പടിയൂർ, മേക്കപ്പ് : പാണ്ഡ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ, സ്റ്റിൽ രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ & പോസ്റ്റർ : ശരത്ത് വിനു, പി  ആർ ഓ : പ്രതീഷ് ശേഖർ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!