പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.