നെടുമങ്ങാട് : മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ജിം ട്രെയിനറായു യുവാവ് മരിച്ചു. നന്ദിയോട് കള്ളിപ്പാറ നാല് സെന്റിൽ അനിൽകുമാർ,രാജി ദമ്പതികളുടെ മകൻ അനന്തുവാണ് (24)മരിച്ചത്.പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപമായിരുന്നു അപകടം.പാലോട് പ്രവർത്തിക്കുന്ന ജിമ്മിൽ ട്രെയിനറായ അനന്തു അവിടുത്തെ പരിശീലനം കഴിഞ്ഞ്, രാവിലെ 8.45ഓടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അനന്തു സഞ്ചരിച്ച ബൈക്ക്,നന്ദിയോട് നിന്ന് പാലോട്ടേക്ക് അമിത വേഗതയിൽ മീൻ കയറ്റിവന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ചുതന്നെ അനന്തു മരിച്ചു. മീൻ ലോറിയെയും ഡ്രൈവറെയും പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.