Saturday, September 21, 2024
Online Vartha
HomeTravelപാരീസിന്റെ ആ പദവി നഷ്ടമായി ; പ്രണയ നഗരമെന്ന് പദവി സ്വന്തമാക്കിയ ദ്വീപ് ഇതാണ്

പാരീസിന്റെ ആ പദവി നഷ്ടമായി ; പ്രണയ നഗരമെന്ന് പദവി സ്വന്തമാക്കിയ ദ്വീപ് ഇതാണ്

Online Vartha
Online Vartha
Online Vartha

റൊമാൻ്റിക്കായ നഗരമായിരുന്നു പാരിസ്. ഈഫൽ ടവറും അതിന് താഴെയുളള ക്യാൻഡിൽ ലൈറ്റ് ഡിന്നറുകളും എല്ലാം ഏറെ ആരാധക പിന്തുണ ഉള്ളവയാണ്. എന്നാൽ ഇതാ ഇപ്പോൾ പാരിസിന്റെ ഈ സ്ഥാനത്തിന് പുതിയ അവകാശികൾ എത്തിയിരിക്കുകയാണ്. ഹവായിയിലെ മൗയി ദ്വീപ്പാണ് ആ സ്ഥാനത്തേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്. ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഈ വിവരം പുറത്ത് വന്നത്. ആൾക്കൂട്ടമേറെയുളള പാരിസ് പോലെയുള്ള പ്രശസ്തമായ ഇടങ്ങളെക്കാൾ ആളുകൾ പോകാൻ ആഗ്രഹിക്കുന്നത് തിരക്കൊഴിഞ്ഞ ഇടങ്ങളിലേക്കാണ്.

സമാധാനപരമായി തൻ്റെ പാർട്ണറിനൊപ്പം സമയം ചെലവഴിക്കാൻ കൂടുതല് പേരും തിരക്കൊഴിഞ്ഞ മൗയി പോലെയുള്ള ഇടങ്ങളാണ് തിരഞ്ഞെടുത്തത്. അതിമനോഹരമായ ബീച്ചുകളും ലാൻഡ്സ്കേപ്പുകളും വാഗ്ദാനം ചെയുന്ന മൗയി ഹവായിയൻ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണ്. സമൃദ്ധമായ മഴക്കാടുകളും, കറുത്ത മണൽ കടൽത്തീരങ്ങളും, ആഴത്തിലുള്ള നീല തടാകങ്ങളും ഉൾപ്പെടുന്ന മൗയി സഞ്ചാരികളുടെ പറുദീസയാണ്.

റൊമാൻ്റിക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്നാം സ്ഥാനം നേടിയ മൗയിക്ക് 34 ശതമാനവും രണ്ടാം സ്ഥാനം നേടിയ പാരിസിന് 33 ശതമാനവും വോട്ടുകൾ ലഭിച്ചു. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള് റോം, വെനീസ്, ക്യാൻകുന് തുടങ്ങിയ ഇടങ്ങൾക്കാണ് കിട്ടിയത്. വലുതും അറിയപ്പെടുന്നതുമായ നഗരങ്ങളേക്കാൾ ചെറുതും അധികമാരും എക്സ്പ്ലോർ ചെയാത്തതുമായ സ്ഥലങ്ങളാണ് പ്രണയിതാക്കൾ തിരഞ്ഞെടുക്കുന്നതെന്ന് സർവ്വേ പറയുന്നു.

നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് സമാധാനവും ശാന്തമായതുമായ ഇടങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടുന്നു എന്നുമാണ് കണ്ടെത്തലുകൾ. ഇത് തന്നെയാവും പാരിസ് പോലെയുള്ള പ്രണയ നഗരങ്ങളെ മറികടന്ന് മൗയി പോലെയുള്ള ദ്വീപുകൾ ആധിപത്യം സ്ഥാപിക്കാൻ കാരണം. മൗയി പോലെയുള്ള ദ്വീപുകൾ നൽകുന്ന വ്യക്തിഗതവും ശാന്തവുമായ അനുഭവങ്ങൾ പങ്കാളികൾ തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം മനസിലാക്കാം, ഹൈ പ്രൊഫൈലിനും പ്രശസ്തിക്കുമല്ല സഞ്ചാരികൾ കൂടുതൽ ശ്രദ്ധ നൽകുന്നത് കൂടുതൽ അറിയപെടാത്തതും ആശ്വാസം പകരുന്നതുമായ ഇടങ്ങള്ക്കാണെന്ന്!

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!