കഴക്കൂട്ടം :ടെക്നോപാർക്കിന് സമീപം കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രികൻ മരിച്ചു.വിഴിഞ്ഞം മുല്ലൂർ ബത്തേരി ഹൗസിൽസ്റ്റുബര്‍ട്ട് കുമാർ (62) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ ടെക്നോപാർക്കിന് സമീപത്ത് വച്ച്കഴക്കൂട്ടത്ത് നിന്ന് കുളത്തൂർ ഭാഗത്തേക്ക് വന്നകെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ ബസ്സിനടിയിൽ തെറിച്ചു വീഴുകയും ബസ്സിൻ്റെ പിൻഭാഗം തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.