റീല്‍സ് ചിത്രീകരിക്കുന്നതിനായി എന്ത് സാഹസത്തിനും മുതിരാന് ഇന്ന് ആളുകള്‍ക്ക് മടിയില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.യുപിയിലെ മൊറാദാബാദിലുള്ള 50 വയസുകാരനായ ജിതേന്ദ്രകുമാറും ചെയ്തത് അത്തരത്തിലൊരു കാര്യമാണ്. ജിതേന്ദ്ര കുമാറിന് ഒന്ന് വൈറലാകണമെന്ന് തോന്നി. അപ്പോഴാണ് പ്രദേശത്തെ മതിലിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടത്. ഒട്ടും മടിച്ചില്ല ജിതേന്ദ്രകുമാര്‍ നേരെ ചെന്ന് പാമ്പിനെ പിടിച്ച് നാട്ടുകാരുടെ മുന്നില്‍ വച്ച് കഴുത്തില്‍ ചുറ്റി. എന്നിട്ട് റീല്‍ എടുക്കാന്‍ മൊബൈല്‍ ഓണാക്കി. പിന്നെ പാമ്പിന് ഉമ്മകൊടുക്കുന്ന വീഡിയോ ചിത്രീകരിച്ചു റീല്‍സെടുക്കാനുള്ള ചുംബനമാണെന്നൊന്നും പാമ്പിന് മനസ്സിലാകാന്‍ തരമില്ലല്ലോ.
പാമ്പ് ജിതേന്ദ്രകുമാറിന്‍റെ നാക്കില്‍ കടിച്ചു. കര്‍ഷകനായ ഇയാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാമ്പ് കടിയേറ്റ ഉടനെ ഇയാളുടെ സ്ഥിതി മോശമാകുകയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.കുമാറിന്റെ കുടുംബം ഇതുവരെ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിട്ടില്ല.സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.