Tuesday, July 1, 2025
Online Vartha
HomeKeralaപ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും;പ്രവേശനോത്സവം തൈക്കാട് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും;പ്രവേശനോത്സവം തൈക്കാട് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ

Online Vartha

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്‌മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട പ്രവേശനങ്ങൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് ഇന്ന് വിവിധ സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിട്ടുണ്ടായിരുന്നത്.

അലോട്ട്‌മെന്‍റുകളിൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വേക്കൻസിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്‍റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ 27-ാം തിയതി പൂർത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് അപേക്ഷകൾ ക്ഷണിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!