പോത്തൻകോട്: തച്ചപ്പള്ളി എൽ. പി സ്കൂളിൽ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു.പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും കണിയാപുരം ബിആർസിയുടെ നേതൃത്വത്തിൽ പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി ഗവൺമെൻറ് എൽപിഎസിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്തംഗം വേണു ഗോപാലൻ നായർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അനിതകുമാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഭിൻ ദാസ്, ഷാഹിദ ബീവി, ശശികല വാർഡ് മെമ്പർ ഗോപകുമാർ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ: നജീബ്,
ബിന്ദു ജോൺസ് ഡോ: ഉണ്ണികൃഷ്ണൻ എസ് മധുസൂദനക്കുറുപ്പ് അനസ് , റാഷിത വഹ്ന എ വാഹിദ് ,റംല ബീവി തുടങ്ങിയവർ സംസാരിച്ചു