വെഞ്ഞാറമൂട്: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആന്റ് ഹെൽത്ത് കെയർ എൻട്രി ലെവൽ അംഗീകാരം നേടി പുല്ലമ്പാറ ആയുർവേദ ആശുപത്രി . അടിസ്ഥാന സൗകര്യം, രോഗികൾക്ക് നൽകുന്ന സേവനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വം, ഭിന്നശേഷി സൗഹൃദം, രോഗി സുരക്ഷ, മരുന്നുകളുടെ ഗുണമേന്മയും സംഭരണവും വിതരണവും, അനുബന്ധ സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ദേശീയ അംഗീകാരം
വെള്ളുമണ്ണടിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ചത്.പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിവി രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്ന ശേഷമാണ് 2021ൽ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽന സെന്റർ ആയി ഉയർത്തപ്പെട്ടത്.
ഡോക്ടർ സൗമ്യ ശശിധരന്റെ നേതൃത്വത്തിൽ ഡിസ്പെൻസറിയിൽ മാനസികാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പ്രസവ ശുശ്രൂഷ ചികിത്സ എന്നിവ ഉടൻ ആരംഭിക്കും.