Thursday, June 12, 2025
Online Vartha
HomeHealthതിരുവനന്തപുരത്ത് കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന്,സംഭവത്തിൽ ഡോക്ടർക്ക്...

തിരുവനന്തപുരത്ത് കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച; ഇടത് കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന്,സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ

Online Vartha

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച. ഇടതു കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന് മാറി നൽകി. സംഭവത്തിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീര്‍ക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതുകണ്ണിന് കാഴ്ചക്ക് മങ്ങലുള്ളതിനാലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് മൂന്നാം തീയതിക്ക് മുമ്പ് കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാം തീയതിആശുപത്രിയിലെത്തുകയായിരുന്നുവെന്ന് ചികിത്സയ്ക്ക് വിധേയയായ ബീമാപള്ളി സ്വദേശിനിയുടെ മകൻ പറഞ്ഞു. രണ്ടാം തീയതി ആശുപത്രിയിലെത്തി ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്തു.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!