Sunday, September 8, 2024
Online Vartha
HomeMoviesഷാജി കൈലാസ് ചിത്രം ഹണ്ട് പ്രദർശനത്തിനെത്തുന്നു

ഷാജി കൈലാസ് ചിത്രം ഹണ്ട് പ്രദർശനത്തിനെത്തുന്നു

Online Vartha
Online Vartha
Online Vartha

മെഡിക്കൽ ക്യാമ്പസ് പ്രമേയമാകുന്ന ഹൊറർ ത്രില്ലർ. ഹണ്ട് എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി ഷാജി കൈലാസ് സ്വീകരിച്ചിരിക്കുന്നത്. ക്യാമ്പസ് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് അണിനിരത്തിയിരിക്കുന്നത്.മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്.അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നു.ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.

ഡോ. കീർത്തി.ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസ്സിൽ പ്രവേശിക്കുന്ന ഗണത്തിലെ സീനിയറാണ് ഡോ. കീർത്തി.അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക ക്കേസ്സാണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

പ്രേഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ഹൊററും ആക്ഷനും, ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിൻ്റെ ഏറെയും ഭാഗങ്ങളും ചിത്രീകരിച്ചത്. അതിഥിരവി ,രൺജി പണിക്കർ എന്നവർ ഈ ചിത്രത്തിലെ മറ്റു രണ്ടു മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

തിരക്കഥ – നിഖിൽ ആനന്ദ്,ഗാനങ്ങൾ. – സന്തോഷ് വർമ്മ – ഹരിതാ രായണൻസംഗീതം-കൈലാസ് മേനോൻ,ഛായാഗ്രഹണം. ജാക്സൻ ജോൺസൺ എഡിറ്റിംഗ് – ഏ. ആർ- അഖിൽ.കലാസംവിധാനം – ബോബൻ.

കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. മനു സുധാകർഓഫീസ് നിർവ്വഹണം – ദില്ലി ഗോപൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ. ഷെറിൻ സ്റ്റാൻലി

പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ.ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഈ ഫോർ എൻ്റെർടൈൻമെൻ്റ് പ്രദർശനത്തിനെത്തും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!