Tuesday, September 17, 2024
Online Vartha
HomeMoviesശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലേക്ക്

Online Vartha
Online Vartha
Online Vartha

ശിവകാര്‍ത്തികേയന്റേതായി എത്താനുള്ള ഒരു ചിത്രം അമരനാണ് ആരാധകര്‍ക്ക് പ്രതീക്ഷ ഏറെയുള്ളത്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിനൊപ്പം ശിവാകര്‍ത്തികേയന്റെ അമരന്റെ ടീസറും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങളില്‍ ഉണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

 

തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ നേരത്തെ തെളിഞ്ഞ വസ്‍തുതയുമാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ഡോക്ടര്‍, ഡോണ്‍, പ്രിൻസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ മാവീരനടക്കമുള്ളവരെ അടുത്തകാലത്ത് മികച്ച കളക്ഷൻ നേടി വമ്പൻ വിജമയമായിരുന്നു. കനാ , ഡോണ്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവുമായി നടൻ ശിവകാര്‍ത്തികേയൻ തിളങ്ങിയിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!