Wednesday, November 19, 2025
Online Vartha
HomeSportsശ്രീലങ്കൻ പരമ്പര; ഇന്ത്യൻ ടീമിൻ്റെ നായകനെ കണ്ടെത്താൻ പൊരിഞ്ഞ ചർച്ച

ശ്രീലങ്കൻ പരമ്പര; ഇന്ത്യൻ ടീമിൻ്റെ നായകനെ കണ്ടെത്താൻ പൊരിഞ്ഞ ചർച്ച

Online Vartha
Online Vartha

ഡൽഹി: ശ്രീലങ്കൻ പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിനായി ഗൗതം ഗംഭീറും അജിത് അഗാർക്കറും ചർച്ച നടത്തി മുതിർന്ന താരങ്ങളായ ശ്രേയസ് അയ്യർ, കെ എൽ രാഹുൽ തുടങ്ങിയവർ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി 20 നായകനായി ഹാർദ്ദിക്ക് പാണ്ഡ്യയെ പരിഗണിക്കുന്നതായും സൂചനയുണ്ട്. ജൂലൈ 26 മുതലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്.2022 ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ സ്ഥിരം നായകനായി ഹാർദ്ദിക്ക് പാണ്ഡ്യയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രോഹിത് ശർമ്മ അപ്രതീക്ഷിതായി ട്വന്റി 20 ക്രിക്കറ്റിലേക്ക് മടങ്ങി വന്നതോടെ ക്യാപ്റ്റൻ സ്ഥാനത്തിന് മാറ്റം വന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!