തിരുവനന്തപുരം: മംഗളൂരു –തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിൽ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ .മാർച്ച് 24ന് കാലാവധി കഴിഞ്ഞ ജ്യൂസ് ആണ് ഇന്ന് യാത്രക്കാർക്ക് വിതരണം ചെയ്തത്.മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ മൂന്ന് ജ്യൂസ് പാക്കറ്റുകൾ വിതരണം ചെയ്തത്.രണ്ടുമാസം മുമ്പ് കാലാവധി അവസാനിച്ചപാനീയമാണ് യാത്രക്കാർക്ക് നൽകിയത്.ഭക്ഷണത്തിനു ഉൾപ്പെടെ നല്ലൊരു തുക മുടക്കി ടിക്കറ്റ് എടുക്കുന്ന യാത്രക്കാരോടാണ് റെയിൽവേ ഇത്തരത്തിൽ പെരുമാറുന്നത്.ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണം പാകം ചെയ്യുന്ന മോശമായ ഇടത്തെക്കുറിച്ച് വാർത്തകൾ വന്നതിനു പിന്നാലെയാണ് വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തു എന്ന് വാർത്ത കൂടി പുറത്തുവരുന്നത്.