സോഷ്യൽ മീഡിയയുടെ കടന്നുവോട് കൂടി പ്രശസ്തിയുടെ മാർഗ്ഗമായാണ് പലരും എന്നതിന് ഉപയോഗിക്കുന്നത് റീലുകൾ തയ്യാറാക്കുക, പോസ്റ്റ് ചെയ്യുക, വൈറലാവാൻ ശ്രമിക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും ഹോബിയാണ്. ഒരു റീലുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് കേസ് ക്ഷണിച്ചുവരുത്തിയ, ബിഹാറിൽ നിന്നുള്ള അദ്ധ്യാപികയാണ് ഇന്റർനെറ്റ് ലോകത്തെ പുതിയ ചർച്ചാവിഷയം .ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന ക്ലാസ് റൂമിലെ രംഗം പങ്കുവച്ചതോടെയാണ് അദ്ധ്യാപിക വെട്ടിലായത്. ലൈക്കുകൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആഗ്രഹിച്ച പോലെ വൈറലായെങ്കിലും കേസായി മാറുകയായിരുന്നു.