തിരുവനന്തപുരം: സാധനം വാങ്ങാൻ പണമില്ലാത്തതു കാരണം സബ്സിഡി ഇനങ്ങളിൽപ്പെട്ട വൻപയർ, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില സപ്ലൈകോ വീണ്ടും വർദ്ധിപ്പിച്ചുഇക്കുറി യാതൊരു സൂചനയും നൽകാതെ വിലവർദ്ധന പ്രഖ്യാപിക്കുകയായിരുന്നു
ഫെബ്രുവരിയിൽ ഇവ അടക്കം13 സബ്സിഡി ഇനങ്ങളുടെയും വില കൂട്ടിയിരുന്നു. ഓണത്തിന് തൊട്ടുമുമ്പ് മട്ടഅരി വില കിലോഗ്രാമിന് 30ൽ നിന്ന് 33 ആയും പഞ്ചസാര വില 27ൽനിന്ന് 33 ആയും വർദ്ധിപ്പിച്ചിരുന്നു.
സബ്സിഡി സാധനങ്ങളിൽ അരി ഒഴികെ മറ്റുള്ളവയുടെ സ്റ്റോക്ക് മിക്ക ഔട്ട് ലെറ്റുകളിലും നവംബർ അവസാനത്തോടെ തീർന്നിരുന്നു .സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില്പനയും കുറഞ്ഞു.മൊത്ത വിതരണക്കാർ വിതരണം ഭാഗീകമായി അവസാനിപ്പിച്ചതാണ് കാരണം . 600 കോടി രൂപ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുണ്ട്.