താരങ്ങളുടെ കല്യാണം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട് എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയായതായി എന്ന വാർത്തയാണ് .ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോയാണ് തപ്‌സിയുടെ വരന്‍. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇരുവരുടെയും പ്രീ വെഡ്‌ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന