കഴക്കൂട്ടം : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ടെക്നോപാർക്ക് എഞ്ചിനിയറായ യുവതി മരിച്ചു.ടെക്നോപാർക്ക് ഓസ്ബിൻ ടെക്നോളജീസിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ കോഴിക്കോട് അനക്കംപൊയിൽ പി.ജെ ചാക്കോയുടെ മകൾ റോസ് മരിയ (28) ആണ് മരിച്ചത്. ഈ മാസം ഒന്നിന് ബൈപ്പാസിൽ കുളത്തൂർ ജംങ്ഷന് സമീപമായിരുന്നു അപകടം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് റോഡിനപ്പുറം കടക്കുമ്പോൾ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.