കൊച്ചി: എംഎൽഎയും നടനുമായ മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയില്‍ പറയുന്നു. 2018 ലാണ് ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.ഞങ്ങൾക്ക് നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ പശ്ചിമ ബംഗാളിലെ ഭരണകൂടത്തിന് വേണ്ടി വാദിക്കാൻ അഭിഭാഷകർ നിരനിരയായി അണിനിരക്കുന്നത് കാണുമ്പോള്‍, അല്ലെങ്കിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിനിമ രംഗം മൊത്തം നിശബ്ദയില്‍ ഇരിക്കുന്നതാണ് കാണുന്നത്.
അധികാരത്തിലിരിക്കുന്നവർക്ക് അനുയോജ്യമായ നിയമങ്ങൾ വളച്ചൊടിക്കുന്ന ഈ കാഴ്ചകൾ മുന്നിലുള്ളപ്പോള്‍, കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാനാകും?. വിശ്വസിക്കണോ?. ഈ സിസ്റ്റം ചരക്കായി മാറിയിരിക്കുന്നു, അതിലേക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലാന്‍ ഞാനില്ല. അത് എന്നെ ആഴത്തിൽ ദുഃഖിപ്പിക്കുന്നു- എന്നാണ് ഇന്‍സ്റ്റ സ്റ്റോറിയിലെ ഒരു ഭാഗത്ത് ടെസ് ജോസഫ് എഴുതിയിരിക്കുന്നത്.ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്.