Thursday, September 19, 2024
Online Vartha
HomeSportsബംഗ്ലാദേശിനെതിരായ ടെസ്റ്റ് ; ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ ആര് ? സസ്പെൻസിൽ നിർത്തി...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ; ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ ആര് ? സസ്പെൻസിൽ നിർത്തി ബിസിസിഐ

Online Vartha
Online Vartha
Online Vartha

മുംബൈ: മുതിർന്ന പേസറും അവസാന പരമ്പരയിലെ വൈസ് ക്യാപ്റ്റനുമായിരുന്ന ജസ്പ്രീത് ബുംറ ടീമിലുണ്ടായിട്ടും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആരെന്ന് പറയാതെ ബിസിസിഐ. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയുടെ പേരിന് നേരെ ക്യാപ്റ്റന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ വൈസ് ക്യാപ്റ്റൻ ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ ബുംറ കളിച്ചേക്കില്ലെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. എന്നാല്‍ വിശ്രമം അനുവദിക്കാതിരുന്നതോടെ മുംബൈ പേസർ ടീമില്‍ മടങ്ങിയെത്തി.

 

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ബുംറയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റൻ. അടുത്ത പരമ്പരയിലും ബുംറ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ടെസ്റ്റ് ടീമിലുള്ള ഏറ്റവും മുതിർന്ന താരമാണ് ബുംറ . എന്നിട്ടും താരത്തെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചില്ല. അതേ സമയം ബംഗ്ലാദേശിനെതിരായ 16 അംഗ ടീമില്‍ എന്തുകൊണ്ട് വൈസ് ക്യാപ്റ്റനായില്ല എന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിശീലകൻ ഗൗതം ഗംഭീർ ഇതു സംബന്ധിച്ച് പ്രതികരിക്കുമെന്നാണ് കരുതുന്നത്.

ഗൗതം ഗംഭീർ പരിശീലകനായതിന് പിന്നാലെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻസിയിൽ വലിയ മാറ്റങ്ങളാണ് നടപ്പാക്കിയത്. ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ കൊണ്ടുവന്നതും, വൈറ്റ് ബോൾ ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയോഗിച്ചതും ഗൗതം ഗംഭീറിന്റെ തീരുമാനമായിരുന്നു. ഇതേ പാത ടെസ്റ്റ് ക്രിക്കറ്റിലും ബിസിസിഐയും ഗംഭീറും പിന്തുടരുമോയെന്നാണ് ഇനി അറിയേണ്ടത്. സെപ്റ്റംബര്‍ 19ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ– ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ടെസ്റ്റ് മത്സരങ്ങൾക്ക് പുറമെ മൂന്ന് മത്സരങ്ങടങ്ങിയ ടി 20 പരമ്പരയും ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!