തിരുവനന്തപുരം: പാറ്റൂര്‍ സ്ഥിതിചെയ്യുന്നസമദ് ഐവിഎഫ് ആശുപത്രിയില്‍ വീണ്ടുംചരിത്രനേട്ടം. വൃഷണാര്‍ബുദ അതിജീവിതന് ബീജശീതീകരണവും തുടര്‍ന്നുള്ള ഐവി എഫ് ചികിത്സയും വഴി കുഞ്ഞുജനിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ക്ക് 2025 ജനുവരി 8നു രാവിലെ ആണ് സിസേറിയന്‍ വഴി ആണ്‍കുഞ്ഞു ജനിച്ചത്.
വൃഷമാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സതേടിയതിന് ശേഷം ആ കൗമാരക്കാരന്‍ ഒടുവില്‍ ആർ സി സി യില്‍ വരികയായിരുന്നു. 2016 ല്‍ അണു ചികിത്സ തുടങ്ങുന്നതിനു തൊട്ടു മുമ്പായി ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിനായും ഭാവിയില്‍ ഐ.വി. എഫ് ചികിത്സ വഴി കുഞ്ഞെന്ന സ്വപ്‌നം ഉറപ്പു വരുത്തുന്നതിനുവേണ്ടിയും സമദ്ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിക്കുന്നത്. തുടര്‍ന്ന് അര്‍ബുദചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും കീമോ തെറാപ്പിയും യും ആർ സി സി യില്‍ പൂര്‍ത്തീകരിച്ച അതിജീവിതന്‍ പിന്നീട് വിവാഹശേഷം വന്നു ശീതികരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഐ.വി.എഫ് ചികിത്സയിലൂടെ തന്റെ കുഞ്ഞെന്ന സ്വപ്‌നം സഫലീകരിച്ചു.
ഐ. വി.എഫ് ചികിത്സരംഗത്ത് സജീവമായി തുടരുന്ന സമദ്ആശുപത്രി ഇത് മറ്റോരു പൊന്‍തൂവല്‍ കൂടിയാണ്.