Saturday, August 30, 2025
Online Vartha
HomeMoviesതലൈവർ രജനികാന്ത് ചിത്രം കൂലി റിലീസ് ഡേറ്റ് പുറത്ത് ; 2025 തൊഴിലാളി ദിനത്തിൽ...

തലൈവർ രജനികാന്ത് ചിത്രം കൂലി റിലീസ് ഡേറ്റ് പുറത്ത് ; 2025 തൊഴിലാളി ദിനത്തിൽ പ്രേക്ഷകരിലേക്ക്

Online Vartha

ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച് തലൈവർ രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂലിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത വർഷം മേയ് ഒന്ന് തൊഴിലാളി ദിനത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

 

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!