Thursday, November 21, 2024
Online Vartha
HomeHealthഓറഞ്ചിന്റെ ഗുണങ്ങൾ നിസ്സാരമല്ല;ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഇതൊക്കെ

ഓറഞ്ചിന്റെ ഗുണങ്ങൾ നിസ്സാരമല്ല;ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഇതൊക്കെ

Online Vartha
Online Vartha
Online Vartha

രാവിലെ എണീറ്റാൽ ചായയും കാപ്പിയും ഒക്കെ കുടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചു നോക്കൂ, ഗുണങ്ങൾ ഏറെയാണ്. രോഗപ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രാവിലെ ഏണീറ്റ് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം നൽകുകയും ഹൃദയാരോഗ്യം, ചർമ്മത്തിൻ്റെ ആരോഗ്യം, തലച്ചോറിൻ്റെ ആരോഗ്യം, വൃക്കകളുടെ ആരോഗ്യം എന്നിവയെ കാത്തുസൂക്ഷിക്കുകയും ചെയ്യും

കടയിൽ നിന്ന് വാങ്ങുന്ന ഓറഞ്ച് ജ്യൂസിൽ പഞ്ചസാരയോ കൃത്രിമ മധുരപലഹാരങ്ങളോ മറ്റ് രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാൻ സാധ്യതയുള്ളതിനാൾ വീട്ടിൽ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം.

 

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ് ‘

 

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ജലദോഷം അല്ലെങ്കിൽ പനി പോലുള്ള അണുബാധകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

 

ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് നിലനിർത്തുന്നു

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 88% വെള്ളമുണ്ട് ഇത് ശരീരത്തിലെ വെള്ളത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തെയും തലച്ചോറിനെയും ഉന്മേഷിപ്പിക്കാൻ കഴിയുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

 

 

ദഹനം മെച്ചപ്പെടുത്തും

ഓറഞ്ച് ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്ന മുതിർന്നവർക്ക് ഓര്‍മ്മശക്തി, സംസാര ശുദ്ധി, പ്രതിരോധ ശേഷി എന്നിവ കൂടുതലായിരിക്കും. ഓറഞ്ച് ജ്യൂസ് തലച്ചോറിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജ്യൂസ് പിഴിഞ്ഞ ഉടനെ കഴിക്കാൻ ശ്രമിക്കുക, കാരണം അവ ദീർഘനേരം സൂക്ഷിക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. ജ്യൂസ് എടുക്കുന്നതിന് മുമ്പ് കുരു നീക്കം ചെയ്യാനും മറക്കരുത്. കാരണം ചില പഴങ്ങളിലെ കുരുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!