Sunday, April 27, 2025
Online Vartha
HomeSocial Media Trendingസോഷ്യൽ മീഡിയയിലെ കുട്ടിതാരം ആശുപത്രിയിൽ !എന്തു പറ്റിയെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിലെ ആരാധകർ

സോഷ്യൽ മീഡിയയിലെ കുട്ടിതാരം ആശുപത്രിയിൽ !എന്തു പറ്റിയെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിലെ ആരാധകർ

Online Vartha
Online Vartha

താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരുടെ കുടുംബത്തിന് ഏറെ ആരാധകരാണ് ഉള്ളത് തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ താരപുത്രി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നടന്‍ അര്‍ജുന്റെ ഭാര്യ കൂടിയായ സൗഭാഗ്യ നര്‍ത്തകിയാണ്. ഏറ്റവുമൊടുവില്‍ കന്യാകുമാരിയിലേക്ക് ഒരു ടൂര്‍ പോയ വീഡിയോ ആണ് സൗഭാഗ്യ പങ്കുവച്ചിരുന്നത്. ഇന്നലെ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ, ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത് ഒരു ആശുപത്രി ഫോട്ടോയാണ് .

 

അത്രയധികം സന്തോഷത്തോടെ ഒരു ട്രിപ്പ് കഴിഞ്ഞ് വന്നിട്ട് നേരെ പോയത് ആശുപത്രിയിലേക്കാണോ എന്നാണ് ആരാധകരുടെ ചോദ്യം. മകള്‍ സുധാപ്പൂ എന്ന സുധര്‍ശനയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കുകയാണ്. എന്താണ്, ഏതാണ് എന്നൊന്നും പറഞ്ഞിട്ടില്ല. വളരെ സന്തോഷത്തോടെ ചിരിച്ചു നില്‍ക്കുന്ന സുധാപ്പൂന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് സൗഭാഗ്യ ഇക്കാര്യം അറിയിച്ചത്. ‘ഈ മിസ്സ് ഹാപ്പി ഫെയിസ് ആരാണ്, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത്’ എന്നാണ് ക്യാപ്ഷന്‍.

 

സുധാപ്പൂന് എന്ത് പറ്റി, വയ്യായ്ക ഒന്നും മുഖത്തില്ലല്ലോ, സോ ക്യൂട്ട്, അസുഖം എന്ത് തന്നെയാണെങ്കിലും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റ്. ശ്രുതി രജിനികാന്ത്, അശ്വതി ശ്രീകാന്ത്, ലിന്റു റോണി തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ കമന്റും ഇക്കൂട്ടത്തില്‍ പെടുന്നു. അച്ഛന്‍ അര്‍ജുന്‍ സോമശേഖരന്‍ തന്നെയാണ് സുധാപ്പൂന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!