കഴക്കൂട്ടം: വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് കടിപ്പിച്ച് ഗുണ്ടാ ആക്രമണം. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് അക്രമം അഴിച്ചുവിട്ടത്. ചിറക്കൽ സ്വദേശി സക്കീറിന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.നായയെക്കൊണ്ട് പൊതുനിരത്തിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ച കമ്രാനെ നോക്കി വീടിന് മുന്നിൽ നിന്ന കുട്ടികൾ ചിരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.ഇതോടെ ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി വീടിനുള്ളിലുണ്ടായിരുന്ന യുവാവിനെ നായയെക്കൊണ്ട് കടത്തിവിട്ടു. ചെറുക്കാൻ ശ്രമിച്ചപ്പോൾ മർദിക്കുകയും ചെയ്തു. യുവാവ് ഇറങ്ങിയോടിയതോടെ കമ്രാൻ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി. പിന്നാലെ വഴിയിലൂടെ വന്ന ഇതരസംസ്ഥാന തൊഴിലാളിയെയും കമ്രാൻ നായയെക്കൊണ്ട് കടത്തിവിട്ടു.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി