ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-ഒഡീഷ എഫ് സി പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. ആദ്യ പകുതിയില്‍ ഒഡീഷ സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഗോള്‍ നിഷേധിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.മികച്ച രീതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് മത്സരം ആരംഭിച്ചത്. പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫെഡോര്‍ സിര്‍ണിച്ചും ഐമനും രണ്ട് ഷോട്ടുകള്‍ ഒഡീഷയുടെ ഗോള്‍മുഖത്തേക്ക് തൊടുത്തു. 21-ാം മിനിറ്റില്‍ ഹോര്‍മിപാമിലൂടെ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡര്‍ ഗോള്‍ കീപ്പര്‍ കൈയിലൊതുക്കി.
27-ാം മിനിറ്റിലാണ് ഒഡീഷയുടെ വിവാദ ഗോള്‍ പിറന്നത്. അഹമ്മദ് ജാഹുവിന്റെ അസിസ്റ്റില്‍ ഡിഫന്‍ഡര്‍ മുര്‍ത്താദ ഫാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയത്. ഗോളും അസിസ്റ്റ് നല്‍കിയ അഹമ്മദ് ജാഹുവും ഓഫ്‌സൈഡ് ആയിരുന്നു. എന്നാല്‍ ലൈന്‍ റഫറി ഫ്‌ളാഗ് ഉയര്‍ത്തിയില്ല. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗോള്‍ നിഷേധിച്ചത്. .